About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Thursday, 4 September 2014

പുതിയൊരോണം


വീണ്ടുമൊരോണം,
വെറുതേയൊരോണം...

പുഞ്ചിരിക്കാൻ മറന്നൊരീ മുഖവും
പങ്കുവെക്കാൻ മനസില്ലാത്തോരഹവും
ആർക്കുംവേണ്ടി തുറക്കാത്ത
സ്വാർഥതതൻ ഫ്ലാറ്റിനുളളിൽ
പുടവയണിഞ്ഞ് പൂക്കളമിട്ട്
ആർപ്പുവിളിച്ച് മയങ്ങട്ടെ...

സദ്യയുണ്ണാൻ ക്ഷണിക്കേണ്ട...
വാതിലിൽ മുട്ടിവിളിക്കേണ്ട... 

No comments:

Post a Comment