ഞാൻ മരിച്ചിട്ടില്ല,
മരിക്കാൻ എനിക്കാകുമായിരുന്നില്ല...
നിന്റെ കണ്ണുനീർത്തുള്ളികൾ വീണു നനയുമീ
പൂഴിമണ്ണ് ഞാനാണ്;
അത് ബാഷ്പമാക്കുന്നോരിളം കാറ്റും ഞാൻ തന്നെ...
നീ വിതറിയ പൂക്കളുടെ
നിറം ഞാനാണ്, മണം ഞാനാണ്
പൂന്തേനിന്റെ മധുരവും ഞാനാണ്...
നട്ടുച്ചയിലെ ചുട്ടുപൊള്ളുന്നോരീ കൊടും വെയിൽ ഞാനാണ്
നീ ചൂടിയ കുടയുടെ തണലും ഞാൻ തന്നെ...
ഞാനിവിടെയുറങ്ങിയെന്നത് സത്യം;
ഞാനുണർന്നതും മറഞ്ഞതും അതിനേക്കാൾ വലിയ സത്യങ്ങൾ...
ഇനിയിവിടെ മെഴുകുതിരികളുരുകേണ്ട
എനിക്കായുരുകാനിനിയൊന്നും ബാക്കിവേണ്ട
ഇനിയിവിടെ വരാതിരിക്കുക,
വന്നുപോയാൽ കരയാൻ മറക്കുക....
കാരണം,
ഞാൻ മരിച്ചിട്ടില്ല;
മരിക്കാനാര്ക്കും ആകുകയുമില്ല....