About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Saturday, 11 July 2015

കുഴിമാടങ്ങൾ കുഴിക്കുന്നവർ


മരിച്ചവരും മറക്കപ്പെട്ടവരും
കുഴിമാടങ്ങളിലാണ്;
ഒരാൾ  മണ്ണിന്റെയും മറ്റൊരാൾ മനസിന്റെയും...
ചിലരെ നമ്മൾ   ജീവനോടെ കുഴിച്ചുമൂടുന്നു
മറ്റുചിലരെ കാലത്തിനു വിട്ടുകൊടുക്കുന്നു
മണ്‍വെട്ടികൾക്ക് മൂർച്ചകൂട്ടി  പലരും കാത്തിരിക്കുകയാണ്;
കൊല്ലപ്പെടാനൂഴംകാത്ത് ഓർമ്മകളും ...

ഒന്നുകാതോർത്താലിടനെഞ്ചിൽ കേൾക്കാം
പ്രാണനായുള്ള പിടച്ചിലുകളും മാപ്പ് പറച്ചിലുകളും
മനസലിഞ്ഞെങ്കിൽ, മിഴിനിറഞ്ഞെങ്കിൽ
കല്ലറ തുറന്നു ജീവന്നുള്ളവരെ സ്വതന്ത്രരാക്കാം;
വേദനയുടെ കുഴിമാടത്തിൽ
സ്വയം കുഴിച്ചുമൂടാൻ തയ്യാറെങ്കിൽ മാത്രം...

Wednesday, 24 June 2015

ഒന്നുമല്ലാത്തോരിടം


ഞാൻ മരിച്ചിട്ടില്ല,
മരിക്കാൻ എനിക്കാകുമായിരുന്നില്ല...

നിന്റെ കണ്ണുനീർത്തുള്ളികൾ വീണു നനയുമീ
പൂഴിമണ്ണ്  ഞാനാണ്;
അത് ബാഷ്പമാക്കുന്നോരിളം  കാറ്റും ഞാൻ തന്നെ...
നീ വിതറിയ പൂക്കളുടെ
നിറം ഞാനാണ്, മണം  ഞാനാണ്
പൂന്തേനിന്റെ മധുരവും ഞാനാണ്...
നട്ടുച്ചയിലെ ചുട്ടുപൊള്ളുന്നോരീ കൊടും വെയിൽ  ഞാനാണ്
നീ ചൂടിയ കുടയുടെ തണലും ഞാൻ തന്നെ...

ഞാനിവിടെയുറങ്ങിയെന്നത്  സത്യം;
ഞാനുണർന്നതും  മറഞ്ഞതും അതിനേക്കാൾ വലിയ സത്യങ്ങൾ...
ഇനിയിവിടെ മെഴുകുതിരികളുരുകേണ്ട
എനിക്കായുരുകാനിനിയൊന്നും ബാക്കിവേണ്ട
ഇനിയിവിടെ വരാതിരിക്കുക,
വന്നുപോയാൽ കരയാൻ മറക്കുക....

കാരണം,
ഞാൻ മരിച്ചിട്ടില്ല;
മരിക്കാനാര്ക്കും ആകുകയുമില്ല.... 

Saturday, 6 June 2015

നിരാശയോട്...


പ്രതീക്ഷയുടെ ആകാശത്തിൽ
കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ
മനസ്സിൽ ഉറങ്ങിക്കിടന്ന വിഷാദം
പീലിവിടർത്തി  ആടുന്നു

ഈനിയൊരൽപ്പനേരത്തേക്കെങ്കിലും
എന്റെ സൂര്യൻ എന്നിൽ നിന്നു മറഞ്ഞേക്കാം...
കാഴ്ച്ചകൾ നിറം മങ്ങിയെക്കം...
സ്വപ്നങ്ങൾക്ക്  നീലിമ നഷ്ടപ്പെട്ടേക്കാം...
ഇടിമിന്നലെന്നെ ഭയപ്പെടുത്തിയെക്കാം...
ഇരുട്ടിൽ ഞാൻ ദിശ മറന്നേക്കാം...

എങ്കിലുമെനിക്കറിയാം
പെയ്തൊഴിയാൻ വെമ്പുമീ
പെരു മഴയ്ക്ക് ശേഷം
മാനം തെളിയുമെന്ന്...
പുതിയൊരു മഴവില്ല് വിടരുമെന്ന്...
പുതു മണ്ണിന്റെ ഗന്ധം പടരുമെന്ന്...
പുല്നാമ്പ് പൊട്ടി  മുളക്കുമെന്ന്...


അതുകൊണ്ടുതന്നെ
ഈ ഈറൻ കാറ്റിൽ
തണുത്തുപോയ കടുംചായ
അരുചിയെങ്കിലും
ഞാൻ ആസ്വദിച്ചു കുടിക്കും....

Friday, 22 May 2015

കരിയിലകൾ


പ്രവാസം ഗർഭം  ധരിച്ച്  ശൂന്യതയെ പ്രസവിച്ചു
മാസാവസാനം
കീശയിൽ പണം നിറഞ്ഞു;
മനസ്സിൽ വേദനയും

ഇന്നീ മരുഭൂമിയിലെ ചുടുകാറ്റിൽ
പറന്നുനടക്കുന്നത്
എന്റെ സ്വപ്നങ്ങളുടെ കരിയിലകലാണ്...
പണ്ടൊരിക്കൽ
വെയിൽ വീണ മണ്‍പാതയിൽ നിന്നെടുത്ത്
പുസ്തകത്താളിലെവിടെയോ
ഞാനോളിച്ചുവെച്ചോരാലിലകൾ....

Friday, 15 May 2015

കാലം


കണ്ണു ചിമ്മീടവേയോടി മറഞ്ഞതും
കണ്മിഴിച്ചപ്പോളനങ്ങാൻ മടിച്ചതും
പല്ലിളിക്കാതെ വായ്‌ പൊത്തിച്ചിരിക്കാതെ
നൊമ്പരങ്ങൾക്കേക ദൃസാക്ഷിയായതും

മുൻപിൽ വരാതെയെൻ കാവലായ് തീർന്നതും
നെഞ്ചിലെഴും മുറിപ്പാടുനീ മായ്ച്ചതും
കാത്തിരിപ്പിൻ കൊടുംകാട്ടിൽ തനിച്ചിരി -
ക്കേണ്ടെന്നു ചൊല്ലിയെൻ കൂടെയിരുന്നതും....

Friday, 8 May 2015

Lonely Souls


Lonely souls in life
Dwell in biggie house
Searching for some love
Who can help them now

Offer them hot pegs
(Or) give a lovely hug
They may laugh, which lies
Trust that pain in eyes

See those blushing cheeks
Lips that thirst for kiss
(For) God sake it's not lust
But means they're so lost

U may call them flirts
(And) make some fun, that hurts
It's just some bad lucks
(Which) made those life so @uc#s. ...

പ്രവാസി


കണ്ണു നിറഞ്ഞത്‌
മണൽക്കാറ്റിന്റെ ആദ്യ ചുംബനം
ഏറ്റു വാങ്ങിയതുകൊണ്ടല്ല ...
മനസിന്റെ നേർത്ത നൊമ്പരം
ഏറ്റെടുത്തത് കൊണ്ടാണ്...