പ്രണയത്തിൻറെ താഴ്വരയെ
മോഹത്തിന്റെ ഗിരിശ്രിന്ഗങ്ങൾ
മറച്ചുവെക്കുന്നു
നീലാകാശത്തിന്റെ സ്വാതന്ത്രം
അതെന്റെ കണ്ണുകൾക്കന്യമാക്കുന്നു
വെറുക്കാനും അസൂയപ്പെടാനും
എന്നെ ശീലിപ്പിക്കുന്നു
ആശയും കാമവും
എന്റെ രക്തത്തിൽ കലർത്തുന്നു
ലഹരിയുടെ ആലസ്യത്തിൽ നിന്നുണരുമ്പോൾ
ഞാൻ പുലമ്പുന്നു...
"ഇക്കാണുന്ന പർവതത്തിനുമപ്പുറമാണ്
എന്റെ ലോകം..."
No comments:
Post a Comment