About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Friday, 19 September 2014

ദാമ്പത്യം


പതിയെപ്പതിയെ...

ദോശയുടെ രുചി കുറഞ്ഞു തുടങ്ങി
സാമ്പാറിൽ മുടിയിഴകൾ പ്രത്യക്ഷമായി
അയേണ്‍ ചെയ്ത ഷർട്ടിലെ ചുളിവുകളും
കോളറിലെ നിറം വ്യത്യാസവും
മഹാസംഭവങ്ങളായി...

ചായക്ക്‌ മധുരമില്ലാതായി
ചോറിൽ കല്ലുകടിച്ചുതുടങ്ങി
പിറുപിറുക്കലുകൾ പൊട്ടിത്തെറികളായി
പൊട്ടിച്ചിരികൾ കുറ്റപ്പെടുത്തലുകളും...

പിന്നെ
കറുത്ത മുഖമുള്ള രാത്രികൾ വരവായി
പിന്നാലെയൊരു ഡിവോസ് നോട്ടീസും...

No comments:

Post a Comment