About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Saturday, 6 June 2015

നിരാശയോട്...


പ്രതീക്ഷയുടെ ആകാശത്തിൽ
കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ
മനസ്സിൽ ഉറങ്ങിക്കിടന്ന വിഷാദം
പീലിവിടർത്തി  ആടുന്നു

ഈനിയൊരൽപ്പനേരത്തേക്കെങ്കിലും
എന്റെ സൂര്യൻ എന്നിൽ നിന്നു മറഞ്ഞേക്കാം...
കാഴ്ച്ചകൾ നിറം മങ്ങിയെക്കം...
സ്വപ്നങ്ങൾക്ക്  നീലിമ നഷ്ടപ്പെട്ടേക്കാം...
ഇടിമിന്നലെന്നെ ഭയപ്പെടുത്തിയെക്കാം...
ഇരുട്ടിൽ ഞാൻ ദിശ മറന്നേക്കാം...

എങ്കിലുമെനിക്കറിയാം
പെയ്തൊഴിയാൻ വെമ്പുമീ
പെരു മഴയ്ക്ക് ശേഷം
മാനം തെളിയുമെന്ന്...
പുതിയൊരു മഴവില്ല് വിടരുമെന്ന്...
പുതു മണ്ണിന്റെ ഗന്ധം പടരുമെന്ന്...
പുല്നാമ്പ് പൊട്ടി  മുളക്കുമെന്ന്...


അതുകൊണ്ടുതന്നെ
ഈ ഈറൻ കാറ്റിൽ
തണുത്തുപോയ കടുംചായ
അരുചിയെങ്കിലും
ഞാൻ ആസ്വദിച്ചു കുടിക്കും....

No comments:

Post a Comment