About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Saturday, 11 July 2015

കുഴിമാടങ്ങൾ കുഴിക്കുന്നവർ


മരിച്ചവരും മറക്കപ്പെട്ടവരും
കുഴിമാടങ്ങളിലാണ്;
ഒരാൾ  മണ്ണിന്റെയും മറ്റൊരാൾ മനസിന്റെയും...
ചിലരെ നമ്മൾ   ജീവനോടെ കുഴിച്ചുമൂടുന്നു
മറ്റുചിലരെ കാലത്തിനു വിട്ടുകൊടുക്കുന്നു
മണ്‍വെട്ടികൾക്ക് മൂർച്ചകൂട്ടി  പലരും കാത്തിരിക്കുകയാണ്;
കൊല്ലപ്പെടാനൂഴംകാത്ത് ഓർമ്മകളും ...

ഒന്നുകാതോർത്താലിടനെഞ്ചിൽ കേൾക്കാം
പ്രാണനായുള്ള പിടച്ചിലുകളും മാപ്പ് പറച്ചിലുകളും
മനസലിഞ്ഞെങ്കിൽ, മിഴിനിറഞ്ഞെങ്കിൽ
കല്ലറ തുറന്നു ജീവന്നുള്ളവരെ സ്വതന്ത്രരാക്കാം;
വേദനയുടെ കുഴിമാടത്തിൽ
സ്വയം കുഴിച്ചുമൂടാൻ തയ്യാറെങ്കിൽ മാത്രം...

2 comments:

  1. "മണ്‍വെട്ടികൾക്ക് മൂർച്ചകൂട്ടി പലരും കാത്തിരിക്കുകയാണ്;
    കൊല്ലപ്പെടാനൂഴംകാത്ത്......."
    വളരെ നന്നായിരിക്കുന്നു ബോസ്കോ .നല്ല വരികൾ

    ReplyDelete