പ്രവാസം ഗർഭം ധരിച്ച് ശൂന്യതയെ പ്രസവിച്ചു
മാസാവസാനം
കീശയിൽ പണം നിറഞ്ഞു;
മനസ്സിൽ വേദനയും
ഇന്നീ മരുഭൂമിയിലെ ചുടുകാറ്റിൽ
പറന്നുനടക്കുന്നത്
എന്റെ സ്വപ്നങ്ങളുടെ കരിയിലകലാണ്...
പണ്ടൊരിക്കൽ
വെയിൽ വീണ മണ്‍പാതയിൽ നിന്നെടുത്ത്
പുസ്തകത്താളിലെവിടെയോ
ഞാനോളിച്ചുവെച്ചോരാലിലകൾ....
No comments:
Post a Comment