കണ്ണു ചിമ്മീടവേയോടി മറഞ്ഞതും
കണ്മിഴിച്ചപ്പോളനങ്ങാൻ മടിച്ചതും
പല്ലിളിക്കാതെ വായ് പൊത്തിച്ചിരിക്കാതെ
നൊമ്പരങ്ങൾക്കേക ദൃസാക്ഷിയായതും
മുൻപിൽ വരാതെയെൻ കാവലായ് തീർന്നതും
നെഞ്ചിലെഴും മുറിപ്പാടുനീ മായ്ച്ചതും
കാത്തിരിപ്പിൻ കൊടുംകാട്ടിൽ തനിച്ചിരി -
ക്കേണ്ടെന്നു ചൊല്ലിയെൻ കൂടെയിരുന്നതും....
:)
ReplyDelete