About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Friday, 20 February 2015

വാലെൻടയിൻസ് ഡേ


അന്നത്തേക്ക് റേഷൻ വാങ്ങാൻ 
അരിക്കലത്തിൽ അമ്മയൊളിപ്പിച്ച
വിയർപ്പിന്റെയും വിശപ്പിന്റെയും 
തുട്ടുകൾ മോഷ്ട്ടിച്ചവൻ
കാമുകിക്കൊരു
പനിനീർപ്പൂ സമ്മാനിച്ചു
അന്നു രാത്റി കണ്ടു
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ
രണ്ടു പനിനീർപ്പൂക്കൾ
അന്നുമുതൽ
പനിനീർപ്പൂവിന്റെ കൂർത്ത മുള്ളുകൾ
കാരണംകൂടാതെയവനെ
കുത്തി നോവിക്കാൻ തുടങ്ങി .. . .

No comments:

Post a Comment