ഓർമയുടെ തീരത്ത്
ഞാൻ ഒറ്റക്കായിരുന്നു...
എൻറെ സ്മൃതി സാഗരത്തിൽ
തിരമാലകലുണ്ടായിരുന്നില്ല;
കാരണം
പുളകം കൊള്ളിക്കുന്ന പവനൻ
അവിടെ വീശിയിരുന്നില്ല...
പുറമേ നിന്ന് നോക്കുമ്പോൾ അനന്തഭദ്രങ്ങളെങ്കിലും
ഉള്ളിന്നുള്ളിലെ
വേദനയുടെ കൊടുമുടിയും
നൊമ്പരത്തിന്റെ പാറക്കെട്ടുകളുമെല്ലാം
ആരുകണ്ടു !!!
ആഴങ്ങളിലെ അഗ്നിപർവതങ്ങളെ
മിഴിനീർത്തുള്ളികൾ അണച്ചുകൊണ്ടിരുന്നു...
ഉരുൾപൊട്ടലിന്റെ മാറ്റൊളികളെ
പൊട്ടിച്ചിരികൾ മറച്ചുകൊണ്ടിരുന്നു...
കൊമ്പൻ സ്രാവുകളോ കൊലയാളിത്തിമിന്ഗലങ്ങലോ
അതിലുണ്ടായിരുന്നില്ല;
കൂടിയാലോന്നുരണ്ട് ചെറുമീനുകൾ മാത്രം.
എന്നിട്ടുമാവയെൻറെ
ചങ്ക് കൊത്തിപ്പറച്ചു...
ചുടുചോര...
സാഗരത്തെ അരുണവർണാഭമാക്കി.
അത് താൻ കൊടുത്തതെന്ന്
അസ്തമയസൂര്യൻ നുണ പറഞ്ഞു.
സത്യമിന്നും അഞ്ജാതമാണ്...
കാരണം
ഓർമയുടെ തീരത്ത്
ഞാൻ ഒറ്റക്കായിരുന്നല്ലോ...
This comment has been removed by the author.
ReplyDeleteഎന്നോടിത്...
Deleteസത്യം ഇപ്പോൾ എല്ലാരും അറിഞ്ഞല്ലോ ഡാ
ReplyDeleteസത്യം ഒരാളെങ്കിലും അറിഞ്ഞല്ലോ. ഞാൻ കൃതാർത്ഥനായി
Delete